പ്രധാനമന്ത്രിയെ പുകഴ്ത്തി ലീഗ് സംസ്ഥാന സെക്രട്ടറി; രൂക്ഷ വിമര്‍ശനം

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് രൂക്ഷ വിമര്‍ശനമുയരുന്നത്. ഗുജറാത്ത് കലാപമടക്കം ഓര്‍മ്മപ്പെടുത്തിയാണ് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. എന്നാല്‍
ദുരന്ത ഭൂമിയില്‍ രാഷ്ട്രീയം നോക്കാറില്ല എന്ന നിലപാട് തുടരുകയാണ് ഷാഫി ചാലിയം.

ALSO READ:‘അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും’; വയനാടിന് കൈത്താങ്ങായി ഡോ. കഫീൽ ഖാൻ

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തെ പിന്തുണച്ചും പുകഴ്ത്തിയും ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഫേസ്ബുക്കില്‍ പങ്കുവെച്ച ദൃശ്യവും കുറിപ്പുമാണ് വിവാദമായത്. ദുരന്ത മുഖത്ത് മുസ്ലിംലീഗുകാര്‍ക്ക് രാഷ്ട്രീയമില്ല എന്ന് സ്ഥാപിക്കാനായിരുന്നു കുറിപ്പ്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്. ഗുജറാത്ത് കലാപവും ബില്‍കിസ് ബാനു കേസും ഓര്‍മ്മിപ്പിച്ച ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് ഷാഫി ചാലിയത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ആര്‍എസ്എസ്സിനെതിരെ സി എച്ച് മുഹമ്മദ് കോയ നടത്തിയ പ്രസംഗവും പ്രവര്‍ത്തകര്‍ ഷാഫിയെ ഓര്‍മിപ്പിക്കുന്നു.

ALSO READ:നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീം കോടതി

എന്നാല്‍ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഷാഫി ചാലിയം ദുരന്ത ഭൂമിയില്‍ രാഷ്ട്രീയം നോക്കാറില്ല എന്ന് ആവര്‍ത്തിക്കുന്നു ലീഗ് നേതാവ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് അവിടെ എത്തണമേയെന്ന് പ്രാര്‍ത്ഥിച്ചവനാണ് ഞാന്‍. നമ്മുടെ സംസ്ഥാന സര്‍ക്കാരിനെ കൊണ്ടോ മുസ്ലിംലീഗിനെ കൊണ്ടോ മാത്രം പരിഹരിക്കാന്‍ പറ്റുന്ന പരിക്കല്ല വയനാട്ടിലുണ്ടായതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്നും പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ ഷാഫി ചാലിയം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News