
കോൺഗ്രസിൽ നിലവിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുകയാണ്. എഐസിസി നിരീക്ഷകരായ മുഗൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് എഐസിസി നേതൃത്വത്തിന് കേരളത്തിലെ ചർച്ചകളുടെ റിപ്പോർട്ട് കൈമാറും എന്നാണ് സൂചന. ഇതിനിടെ ആണ് വി ഡി സതീശനായി സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ്. കെ സി വേണുഗോപാലിന് ജനപിന്തുണയില്ലെന്നും അത് വി ഡി സതീശനാണെന്നും ആണ് അവർ പറയുന്നത്. ഘടകകക്ഷികളെ കോൺഗ്രസ് മാനിക്കണമെന്നും ലീഗ് വ്യക്തമാക്കുന്നു. നിരീക്ഷകർക്ക് മുന്നിലാണ് ലീഗിന്റെ ആവശ്യം.
അതേസമയം ലീഗ് സമ്മർദ്ദത്തിൽ ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ലീഗ്, പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെരുതെന്ന് കോൺഗ്രസ് പറയുന്നു. തീരുമാനം പാർട്ടി നേതൃത്വം എടുക്കുമെന്നും എഐസിസി നിരീക്ഷകർ പറയുന്നു.
ALSO READ: കോൺഗ്രസിലെ ‘ഫ്ലെക്സ് യുദ്ധങ്ങൾ’; തിരുവനന്തപുരം നഗരത്തിൽ വി ഡി സതീശനായി ഫ്ലെക്സ് ബോർഡുകൾ
അതേസമയം മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങളും എഐസിസി നിരീക്ഷകർ ഹൈകമാൻഡിനെ അറിയിക്കും. എത്ര എംഎൽഎമാരാണ് ഓരോരുത്തരെയും പിന്തുണച്ചത് എന്നതടക്കമുള്ള സമഗ്ര റിപ്പോർട്ട് ആകും നിരീക്ഷകർ കൈമാറുക. സതീശനായി കേരളത്തിലെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങി പരസ്യമായ പ്രതിഷേധവും ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എഐസിസി നേതൃത്വം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

