മൂന്നാം സീറ്റിനായി സമ്മര്‍ദം തുടരാന്‍ മുസ്ലീംലീഗ്; ആവശ്യങ്ങള്‍ ഇങ്ങനെ

മൂന്നാം സീറ്റിനായി സമ്മര്‍ദം തുടരാന്‍ മുസ്ലീംലീഗ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സമ്മര്‍ദം തുടരാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ തന്നെ ലീഗ് ഉറച്ചുനില്‍ക്കും. വയനാടില്ലെങ്കില്‍ കണ്ണൂരോ വടകരയോ വേണമെന്ന ആവശ്യവും ആവര്‍ത്തിക്കുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന ഉഭയകക്ഷി ചര്‍ച്ചയിലും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും ലീഗ് നിലപാട് ആവര്‍ത്തിക്കും. ലീഗുമായുള്ള യു.ഡി.എഫിന്റെ മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ചയാണ് ഉച്ചയ്ക്ക് ശേഷം നടക്കുക. മൂന്നാം സീറ്റ് ഉണ്ടായില്ലെങ്കില്‍ രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമാക്കി മുന്നോട്ടുപോകാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.

Also Read : ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി

കഴിഞ്ഞ രണ്ട് ഉഭയകക്ഷി ചര്‍ച്ചകളിലും ലീഗ് നേതൃത്വം മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറാകാതിരുന്നതോടെയാണ് ചര്‍ച്ച മൂന്നാം ഘട്ടത്തിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News