മന്ത്രി ചർച്ചയിൽ മുസ്ലിം ലീ​ഗിന് അർഹിച്ച പരി​ഗണനയുണ്ടാവും, കുഞ്ഞാലിക്കുട്ടിയ്ക്ക് നല്ല സ്ഥാനം ലഭിക്കും’: സാദിഖലി തങ്ങൾ

മുസ്ലിം ലീഗിലും മന്ത്രിപദത്തിനായി കൂടിയാലോചനകൾ സജീവമാണ്. അഞ്ചു മന്ത്രിമാരും ഒരു കാബിനറ്റ് പദവിയും മുസ്ലിം ലീഗിന് ലഭിച്ചേക്കാമന്നാണ് നിരീക്ഷണം. മുസ്ലീം ലീ​ഗിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാദിഖലി തങ്ങൾ പറയുന്നു. കുഞ്ഞാലിക്കുട്ടിയ്ക്ക് നല്ല സ്ഥാനമുണ്ടാവുമെന്ന് സാദിഖലി അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗിന് അർഹിച്ച പരിഗണന ലഭിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡിനോട് അഭിപ്രായം അറിയിക്കുമെന്നുമാണ് സാദിഖലി തങ്ങൾ വ്യക്തമാക്കുന്നത്. നല്ല മന്ത്രിസഭ വരും. ടീം വർക്കിൻ്റെ വിജയമാണിതെന്നും സാദിഖലി തങ്ങൾ പറ‍ഞ്ഞു.

ALSO READ; മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് 22 സീറ്റിലും മുസ്ലിം ലീഗ് വിജയിച്ചു. അഞ്ചു മന്ത്രിമാരെയും ഉപമുഖ്യമന്ത്രിസ്ഥാനവുമാണ് മുസ്ലിം ലീഗ് പ്രതീക്ഷിയ്ക്കുന്നത്. അർഹമായ പരിഗണന ലഭിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മികച്ച പദവിയിലുണ്ടാവുമെന്നും സാദിക്കലി തങ്ങൾ പറഞ്ഞു

പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് പുറമെ പികെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി എന്നിവർ മന്ത്രിമാരായേക്കും. ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, എ കെ എം അഷ്റഫ് എന്നിവരിലൊരാൾക്കും മന്ത്രി പദവി ലഭിയ്ക്കും.

ഇക്കാര്യത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെന്ന പോലെ സാദിഖലി തങ്ങളുടെ തീരുമാനം കാത്തിരിക്കേണ്ടിവരും. ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളിലൊന്നും മുസ്ലിം ലീഗ് പ്രതീക്ഷിയ്ക്കുന്നു. എന്നാൽ പരസ്യമായ വിലപേശലുകൾ നടത്തി വിജയത്തിൻറെ നിറം കെടുത്തേണ്ടെന്ന നിലപാടിലാണ് നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News