
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്. കോഴിക്കോട് പേരാമ്പ്ര കൂരാച്ചുണ്ടില്‍ ആണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി സഫ്വാനെതിരെയാണ് കേസ്. ഇയാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രണയം നടിച്ചാണ് 18 വയസ് തികയാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2022 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ മൂന്ന് തവണയാണ് സഫ്വാന്‍ പീഡിപ്പിച്ചത്. കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു.
Read Also: തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് പിടിയിൽ
ആലുവയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലുവയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശിയായ 48 വയസുള്ള സാജന്‍ ആണ് മരിച്ചത്. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷറഫാണ് കുത്തിയത്.
Read Also: വാണിയംകുളത്ത് പന്നിക്കെണിയില്‍ പെട്ട് വായോധികക്ക് പരുക്കേറ്റ സംഭവം; മകന്‍ അറസ്റ്റിൽ
സാജന്റെ കഴുത്തിനാണ് പരുക്കേറ്റിരുന്നത്. പ്രതി അഷറഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളാണ്. രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് വെച്ചുണ്ടായ അടിപിടിക്കെടെയാണ് സാജന് കുത്തേറ്റത്. പ്രതി അഷറഫ് പൊലീസ് കസ്റ്റഡിയിലാണ്.
Key words: pocso case, kozhikode, iuml worker arrested

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here