
സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളിയായ എം സ്വരാജിനെ അധിക്ഷേപിച്ച യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പേരുനോക്കി ആളുകളെ സംഘപരിവാറുകളാക്കുകയെന്ന മൗദൂദി, പി എഫ് ഐ ഹാന്‍ഡിലുകളുടെ ഭാഷയിലാണ് തഹ്ലിയ സ്വരാജിനെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സ്വരാജിനെതിരെ സംഘപരിവാറുകള്‍ ഉറഞ്ഞുതുള്ളുന്നതിനൊപ്പമാണ് യൂത്ത് ലീഗ് നേതാവ് കൂടിയത്. ലീഗ് നേതാക്കള്‍ പോലും വാ തുറക്കാന്‍ മടിച്ച ബാബരി മസ്ജിദ് വിധി, ഗാസ വിഷയങ്ങളിലടക്കം ഇരകളോടൊപ്പം ചേര്‍ന്ന് ശക്തമായ നിലപാട് ഉറക്കെപറഞ്ഞതിനാണ് സ്വരാജിനെ സംഘപരിവാറുകാര്‍ ആക്രമിക്കുന്നത്. ഇത് തനിക്ക് ഊര്‍ജം പകരുന്നതാണെന്നും സംഘപരിവാറുകാർ അനുകൂലിക്കുകയാണെങ്കിലാണ് പ്രശ്‌നമെന്നും സ്വരാജ് പലകുറി പറഞ്ഞതാണ്.
അതോടൊപ്പം, ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള തീവ്ര മുസ്ലിം സംഘടനകള്‍ നടത്തുന്ന പേര് നോക്കി സംഘപരിവാറാക്കുന്ന രീതി കൂടിയാണ് യൂത്ത് ലീഗ് നേതാവ് അവലംബിച്ചത്. ഒരേസമയം, സംഘപരിവാരത്തിന്റെയും മുസ്ലിം തീവ്രസംഘങ്ങളുടെയും കണ്ണിലുണ്ണിയാകാനുള്ള ശ്രമമാണ് യൂത്ത് ലീഗ് നേതാവ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here