
പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്. പിഎംശ്രീ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്ക് കത്തെഴുതി. യൂത്ത് ലീഗ് ഭാരവാഹികൾ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് മന്ത്രി എൻ ഷംസുദ്ദീന്റെ വിലാസത്തിലേക്ക് കത്തയച്ചു. പിഎം ശ്രീ വേണ്ടെന്ന നിലപാടിൽ യുഡിഎഫ് ഉറച്ചുനിൽക്കണമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയെ പരസ്യമായി എതിർത്ത് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പി എം ശ്രീ സംഘപരിവാറിൻറെ കുഞ്ഞെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു. പി എം ശ്രീ പദ്ധതിക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെ.എസ്.യുക്കാർ എന്നും ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെ.എസ്.യു പഠിച്ചിട്ടില്ലെന്നും അലോഷ്യസ് ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.
ALSO READ: ഒടുവിൽ പറഞ്ഞു; പിഎം ശ്രീ പദ്ധതിയെ പരസ്യമായി എതിർത്ത് കെ. എസ്. യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ
മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെ.എസ്.യു സ്വാഗതം ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും കെ.എസ്.യു സർക്കാരിനെ അറിയിക്കും. വിദ്യാർഥി സംഘടനകളെ കേൾക്കാൻ സർക്കാർ തയ്യാറാകണം. കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ തെരുവിൽ പോരാടാൻ കെഎസ്‍യു തയ്യാറാണെന്നും അലോഷ്യസ് പോസ്റ്റിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

