മുതലപ്പൊഴിയിൽ പൊഴി മുറിച്ചു

MUTHALAPPOZHI

മുതലപ്പൊഴിയിൽ പൊഴി മുറിച്ചു. ഇവിടെ ആഴം കൂട്ടുന്നതിനുള്ള പ്രവൃത്തി നിലവില്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം കണ്ണൂരിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കും.

ഡ്രഡ്ജർ പ്രവർത്തനസജ്ജമാകാൻ ഒന്നര ദിവസം എടുക്കും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. മറ്റന്നാളോടുകൂടി പുതിയ ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ALSO READ: പുക ഉയരുന്നത് കണ്ട് കാർ നിർത്തിയിറങ്ങി, പിന്നാലെ ആളിക്കത്തി; തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു- വീഡിയോ

മെയ് 15നകം മുതലപ്പൊഴിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് നേരത്തേ ചേര്‍ന്ന സംയുക്ത യോഗത്തിലുണ്ടായ ധാരണ. സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയതോടെ പ്രശ്‌നപരിഹാരം വേഗത്തിലുണ്ടാകുമെന്നാണ് പ്രദേശവാസികളുടെയും പ്രതീക്ഷ.

ENGLISH NEWS SUMMARY: The pit has been cut in Muthalapozhi. The work of deepening the pit is currently in progress. After this, a dredger from Kannur will be brought in. The current indication is that it will take a day and a half for the dredger to be operational. It is hoped that the sand will be removed using the new dredger by the next day.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News