മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കടക്കം എട്ടു കോടി പിഴ ചുമത്തി

മുട്ടില്‍ മരംമുറി കേസില്‍ റോജി അഗസ്റ്റിനടക്കം 35 പേര്‍ക്കെതിരെ പിഴചുമത്തി റവന്യൂവകുപ്പ്. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമാണ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴത്തുക. തട്ടിപ്പിനിരയായ കര്‍ഷകരെ പിഴയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായി.

35 കേസുകളിലായി എട്ടു കോടിയോളം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനകം പിഴയൊടുക്കണം. മുട്ടില്‍ മരംമുറിക്കേസ് പ്രതികളിലെ റോജി അഗസ്റ്റിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും ഉള്‍പ്പെട്ട 27 കേസുകളില്‍ മരത്തിന്റെ
വിലനിര്‍ണയം അവസാനഘട്ടത്തിലാണ്. പലകര്‍ഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിന്‍ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇവരെ കെഎല്‍സി നടപടികളില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ റവന്യൂവകുപ്പ് പ്രത്യേക ഉത്തരവിറക്കേണ്ടിവരും. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധമാരംഭിക്കാന്‍ സി പി ഐ തീരുമാനിച്ചിട്ടുണ്ട്.

READ ALSO:ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

104 മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ മുറിച്ചു കടത്തിയത്. 570 വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇവയിപ്പോള്‍ കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വൈകാതെ കേസില്‍ കുറ്റപത്രം നല്‍കും.

READ ALSO:കാട്ടാകട ബാറിൽ യുവാവിന് മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News