ബ്രേക്ഫാസ്റ്റിന് നല്ല മട്ടൻ സ്റ്റ്യൂ ആയാലോ? സൺഡേ പൊളിക്കും..!

രാവിലെ ഇടിയപ്പത്തിനും അപ്പത്തിനും ഒപ്പം കഴിക്കാൻ നല്ല ചൂടോടെയുള്ള മട്ടൻ സ്റ്റ്യൂ ആയാലോ? വീട്ടിൽ എങ്ങനെ രുചികരമായ മട്ടൻ സ്റ്റ്യൂ ഉണ്ടാക്കാമെന്ന് നോക്കാം?

ആവശ്യ സാധനങ്ങൾ:

മട്ടണ്‍ (കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചത്‌) – 1 കിലോ

സവാള (നാലായി മുറിച്ചത്‌)- 2 കപ്പ്‌

ഉരുളക്കിഴങ്ങ്‌ (നാലായി മുറിച്ചത്‌) – 2 കപ്പ്‌

ഇഞ്ചി – ചെറിയ കഷണം

പച്ചമുളക്‌ – 10 എണ്ണം

തേങ്ങ – 1(പിഴിഞ്ഞ്‌ ഒന്നും രണ്ടും പാലെടുക്കുക)

മഞ്ഞള്‍പ്പൊടി – 1/4 ടീ സ്‌പൂണ്‍

കുരുമുളകുപൊടി – 1ടീ സ്‌പൂണ്‍

അരിപ്പൊടി – 2 ടീ സ്‌പൂണ്‍

വെളിച്ചെണ്ണ- പാകത്തിന്‌

വറ്റല്‍മുളക്‌ – 3 എണ്ണം

കടുക്‌ – 1 ടീസ്‌പൂണ്‍

ഉപ്പ്‌ – പാകത്തിന്‌

Also read: കൊതിപ്പിക്കും രുചിയിൽ നല്ല നാടൻ ചെമ്മീൻ റോസ്റ്റ് പരീക്ഷിച്ചാലോ?

ഉണ്ടാക്കുന്ന വിധം:

പച്ചമുളക്‌, ഇഞ്ചി എന്നിവ ഒരുമിച്ച്‌ ചതച്ച്‌ ഇറച്ചി, ഉരുളക്കിഴങ്ങ്‌, സവാള എന്നിവയോടൊപ്പം പാകത്തിന്‌ ഉപ്പും വെള്ളവും ഒഴിച്ച്‌ വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച്‌ രണ്ടാംപാല്‍ ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച്‌ വറ്റല്‍ മുളക്‌ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക്‌ ഇറച്ചിയിട്ട്‌ കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News