രുചിയിൽ ഒട്ടും പിന്നിലല്ല; ഈസ്റ്ററിന് കിടിലൻ മട്ടൻ ഇസ്റ്റ്യൂ തയ്യാറാക്കാം

mutton stew easter

അമ്പത് ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന് ശേഷം എത്തുന്ന ആഘോഷമായത് കൊണ്ട് ഭക്ഷണങ്ങൾ കൊണ്ട് സമ്പുഷ്ടമായ തീൻമേശയ്ക്ക് നടുവിലാണ് ക്രൈസ്തവ കുടുംബങ്ങൾ ഈസ്റ്റർ ആഘോഷിക്കുന്നത്. മാംസാഹാരങ്ങളാവും തീൻമേശയിൽ നിരത്തിയിരിക്കുന്നതിൽ ഏറെയും. അതിൽ പരമ്പരാഗതമായി കൈമാറി പോന്ന വിഭവങ്ങളും ഉണ്ടാവും. അത്തരത്തിൽ തീൻമേശയിലെ എപ്പോഴത്തേയും താരമാണ് ഇസ്റ്റ്യൂ. ബീഫ് ഇസ്റ്റൂവും ചിക്കൻ ഇസ്റ്റ്യൂവുമാണ് സാധാരണയായി പാകം ചെയ്യാറുള്ളതെങ്കിൽ ഇത്തവണത്തെ താരം മട്ടൻ സ്റ്റ്യൂവായിരിക്കും.

ആവശ്യമായ ചേരുവകൾ

മട്ടൻ- അരക്കിലോ
വെളിച്ചെണ്ണ- പാകത്തിന്
സവാള- മൂന്നെണ്ണം
പച്ചമുളക്- ആറെണ്ണം
കാരറ്റ്- രണ്ടെണ്ണം
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം
തേങ്ങാപ്പാൽ- ആവശ്യത്തിന്
കുരുമുളകുപൊടി- ആവശ്യത്തിന്
വെളുത്തുള്ളി- മൂന്നെണ്ണം

പാകം ചെയ്യുന്ന വിധം

മട്ടനിലേക്ക് പൊടികളും സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് തിരുമ്മി മാറ്റി വയ്ക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് അടുപ്പിൽ വച്ച് വേവിക്കാം. ഈ സമയത്ത് തന്നെ കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. പാൻ ചൂടായ ശേഷം ഇതിൽ സവാള വഴറ്റിയെടുക്കാം, സവാള ബ്രൌൺ നിറമായി വരുമ്പോഴേക്കും അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും കാരറ്റും ചേർത്തിളക്കാം അതിലേക്ക് വേവിച്ച് വച്ച മട്ടൻ ചേർത്തിളക്കാം. ഇതിലേക്ക് ആദ്യം രണ്ടാം പാലൊഴിച്ച് തിളപ്പിക്കാം. കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് തിളപ്പിച്ചാൽ മട്ടൻ ഇസ്റ്റ്യൂ തയ്യാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News