മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് വയസ്സുകാരിയടക്കം കാല്‍നടയാത്രക്കാരായവര്‍ക്ക് നേരെ പാഴ്‌സല്‍ വണ്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. പ്രജീഷിനൊപ്പം രണ്ടു വയസ്സുകാരിയായ മകളും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും കുഞ്ഞിന്റെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംഭവത്തില്‍ വാഴക്കുളം പോലീസ് പാഴ്‌സല്‍ വണ്ടി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.തൊമ്മന്‍കുത്ത് സ്വദേശി എല്‍ദോസിനെയാണ് കസ്റ്റഡിയില്‍ എടുത്തത് അപകടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം വാഹനം സഞ്ചരിച്ചത് അമിത വേഗതയില്‍ ആയിരുന്നുവെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News