
മൂവാറ്റുപുഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വടയാർ സ്വദേശി സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. പിറവം റോഡിൽ മാറാടി മഞ്ചേരി പടിക്ക് സമീപത്താണ് അപകടമുണ്ടായത്. പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടയിലേക്ക് കയറുകയായിരുന്നു. സുമിത്ത് മുവാറ്റുപുഴയിലെ ജോലി സ്ഥലത്തേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.
മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് സുമിത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, തിരുവനന്തപുരത്ത് കഴക്കൂട്ടം ദേശീയപാതയിൽ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴക്കൂട്ടം യു എസ് ടി ഗ്ലോബൽ ജീവനക്കാരൻ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

