
മൂവാറ്റുപുഴയില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണന്‍റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റാണെന്ന് വെളിപ്പെടുത്തല്‍. ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.രാജസിംഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനന്തുവിന്‍റെ അറസ്റ്റിനു ശേഷം പൂട്ടിക്കിടന്നിരുന്ന ഇയാളുടെ ഫ്ലാറ്റ് പൊലീസ് പരിശോധനയ്ക്കായി തുറക്കുന്നതിനു വേണ്ടി താക്കോല്‍ കൊടുത്തുവിട്ടത് ലാലി വിന്‍സന്‍റാണെന്നും രാജസിംഹന്‍ വെളിപ്പെടുത്തി.
കൈരളി ന്യൂസിന്‍റെ ഈവനിംഗ് ഡിബേറ്റിലായിരുന്നു കൊച്ചിയിലെ അശോക ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.രാജസിംഹന്‍റെ വെളിപ്പെടുത്തല്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ന്‍റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന അശോക അപ്പാര്‍ട്ടുമെന്‍റിലെ ഫ്ലാറ്റില്‍ കോണ്‍ഗ്രസ്സ് നേതാവ് ലാലി വിന്‍സന്‍റ് വരാറുണ്ടായിരുന്നുവെന്ന് രാജസിംഹന്‍ പറഞ്ഞു. അനന്തു അറസ്റ്റിലായ ശേഷം പൂട്ടിക്കിടന്ന ഇയാളുടെ ഫ്ലാറ്റ് പൊലീസ് പരിശോധനയ്ക്കായി തുറക്കേണ്ടി വന്നപ്പോള്‍ ലാലി വിന്‍സന്‍റ് തന്നെ വിളിച്ചുവെന്നും അനന്തുവിന്‍റെ ഫ്ലാറ്റിന്‍റെ താക്കോല്‍ കൊടുത്തുവിടുമെന്ന് പറഞ്ഞുവെന്നും രാജസിംഹന്‍ അറിയിച്ചു.
തെളിവ് നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത്,അനന്തുവിൻറെ ഓഫീസ് വാഹനം കടത്തിക്കൊണ്ടുപോകാതിരിക്കാനായി പൊലീസ് സ്വീകരിച്ച നടപടിയെ ലാലി വിന്‍സെന്‍റ് വിമര്‍ശിച്ചിരുന്നുവെന്നും രാജസിംഹന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here