
മൂവാറ്റുപുഴ പറമ്പഞ്ചേരിയിൽ പുഴയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പറമ്പഞ്ചേരി കോയിക്കാട്ട് എൽദോസിൻ്റെ മകൻ 15 വയസുള്ള സാം എൽദോസിനെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം പറമ്പഞ്ചേരി ചെക് ഡാമിൽ കുളിക്കാനിറങ്ങിയ സാം പൊടുന്നനെ നിലതെറ്റി ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ALSO READ: കൊല്ലം ആര്യങ്കാവിൽ വീണ്ടും കഞ്ചാവ് വേട്ട
പുളിന്താനം ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കാളിയാർ പുഴയിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് രാത്രി തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.
ENGLISH NEWS SUMMMARY: A student who went to bathe in the check dam of the river in Parambancherry, Muvattupuzha, has gone missing. The missing person is 15-year-old Sam Eldhose, son of Eldhose of Koikattu, Parambancherry. Sam, who went to bathe with his friends at the Parambancherry check dam this evening, suddenly slipped and fell into the current. Locals and the fire department searched but could not find him.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here