മൂവാറ്റുപുഴ പൊതുശ്മശാന അറ്റകുറ്റപ്പണികളില്‍ അഴിമതി; ഡി വൈ എഫ്‌ ഐ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

muvattupuzha-dyfi-protest

മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപ്പണികളില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ്‌ ഐയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും യു ഡി എഫ് നേതാക്കള്‍ക്കുമെതിരെ കൃത്യമായ നിയമ നടപടി സ്വീകരിക്കണമെന്നും ശ്മശാനം ഉടന്‍ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ്‌ ഐ ആവശ്യപ്പെട്ടു.

മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപ്പണികളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഡി വൈ എഫ്‌ ഐയുടെ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്. യു ഡി എഫ് നേതാക്കള്‍ അറ്റകുറ്റപ്പണിയുടെ മറവില്‍ വലിയ രീതിയിലുള്ള അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരെ സെക്രട്ടറിയുടെ ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു.

Read Also: യു ഡി എഫ് ഭരിക്കുന്ന കരിമ്പുഴ പഞ്ചായത്തിൽ അംഗന്‍വാടി വര്‍ക്കര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട്

അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി വീണ്ടും ഡി വൈ എഫ്‌ ഐ സമരരംഗത്ത് ഇറങ്ങുമെന്ന് ബ്ലോക്ക് സെക്രട്ടറി ഫെബിന്‍ പി മൂസ പറഞ്ഞു. ശ്മശാനത്തില്‍ സംസ്‌കരിച്ച മാറാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ വിശദാംശങ്ങള്‍ അന്വേഷിക്കാമെന്നും ശ്മശാനം ഉടന്‍ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും ഉള്ള നഗരസഭ സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ബ്ലോക്ക് പ്രസിഡണ്ട് കെ കെ അനീഷ് കുമാര്‍, ഇ ബി രാഹുല്‍, അഖില്‍ പ്രകാശ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News