
മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.
കലിതുള്ളി കാലവർഷം; ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് കാലവർഷം കടുത്തതോടെ നിരവധി ഭാഗങ്ങളിൽ നിന്നും മഴക്കെടുതിയുടെ വാർത്തകളാണ് വരുന്നത്. ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്.
ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യൽ ക്ലാസുകളും ട്യൂഷൻ ക്ലാസുകളുമുൾപ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടർമാർ അറിയിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

