മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ ആവോലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു വിദ്യാർത്ഥിയായ അശ്വിൻ ( 17 ) ആണ് മരിച്ചത്. അശ്വിന് ഒപ്പം കാണാതായ പരീക്കപീടിക സ്വദേശി ബിനുവിന്റെ മകന്‍ ക്രിസിനായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകിട്ടാണ് ആവോലി വള്ളിക്കട കടവിൽ കുളിക്കാനിങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളെ കാണാതായത്. ഈ കടവിനു തൊട്ടുതാഴെയുള്ള കടവിൽ നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ വള്ളിക്കട കടവിൽ പുഴയില്‍ കുളിക്കാനായി. ഇറങ്ങിയതായിരുന്നു. ഫയർഫോഴ്സും, സ്കൂബ ടീമും ചേർന്ന് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ALSO READ; തിരുവനന്തപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News