
ഒമാനിലെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ബസിലെ യാത്ര പ്രിയമേറുന്നതായി കണക്കുകൾ. പൊതുസംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷമുണ്ടായത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ബസ്, ഫെറി സര്‍വിസുകളിലായി 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 47, 50,000 [നാല്പത്തേഴു ലക്ഷത്തി അൻപതിനായിരത്തിൽ] പരം ആളുകളാണ് യാത്ര ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
4,506,453 പേരാണ് മുവാസലാത്ത് ബസുകളില്‍ യാത്ര ചെയ്തത്. പ്രതിദിന ബസ് യാത്രക്കാര്‍ ശരാശരി 12300 ല്‍ കൂടുതലാണ്. ബസ് യാത്രക്കാരില്‍ 26.89 ശതമാനം സ്വദേശികളും 73.11 ശതമാനം വിദേശികളുമായിരുന്നു. ബസില്‍ 16.22 ശതമാനവും ഫെറിയില്‍ 23 ശതമാനവുമാണ് സ്ത്രീ യാത്രക്കാര്‍. ഫെറി സര്‍വിസുകള്‍ ഉപയോഗപ്പെടുത്തിയത് 244,862 യാത്രക്കാരാണ്.
ALSO READ: കാത്തിരിപ്പ് ഇനിയും നീളും; അബ്ദുൾ റഹിം മോചനകേസ് വീണ്ടും മാറ്റി
കഴിഞ്ഞ വർഷം പ്രതിദിന ഫെറി യാത്രക്കാര്‍ ശരാശരി 671ല്‍ കൂടുതലാണ്. ഫെറി സര്‍വിസുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തിയത് സ്വദേശികളാണ്, 75 ശതമാനം. 60,000ല്‍ പരം വാഹനങ്ങള്‍ ഫെറി സര്‍വിസുകളില്‍ കടത്തുകയും ചെയ്തു. തൊഴില്‍ തേടുന്നവര്‍ക്കായി 12,904 മണിക്കൂര്‍ പരിശീലന വര്‍ക്ക്‌ഷോപ്പുകളാണ് കഴിഞ്ഞ വര്‍ഷം മുവാസലാത്തിന്റെ തൊഴിലിടങ്ങളില്‍ നടത്തിയത്. ദേശീയ ഗതാഗത കമ്പനിയില്‍ സ്വദേശിവത്കരണം 94.85 ശതമാനമാണെന്നും റിപ്പോർട്ടിൽ അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

