‘മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും’; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടിയും അവർക്കൊപ്പമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

അതേസമയം, തൃശൂർ പൂരം നടത്തിപ്പ് എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഒരുതരത്തിലുള്ള വിദ്വേഷ പ്രചാരണവും ഈയൊരു ഘട്ടത്തിൽ ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ഒരു ഉത്തരവാദിത്തമുള്ള പൗരന്മാർ എന്ന നിലയിൽ സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘പൂരം നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല, അപകടം നടന്ന സാഹചര്യത്തിൽ ആഘോഷം വേണമോ എന്ന് കൂടിയാലോചിക്കണം’; വി എൻ വാസവൻ

വെടിക്കെട്ട് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണവും ഫോറൻസിക് പരിശോധനയും ആവശ്യമാണ്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സർക്കാരുമായി ചർച്ച ചെയ്ത് ജനവികാരവും പൊതുതാൽപ്പര്യവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ആചാരങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടണം എന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News