
കരുവന്നൂർ കള്ളപ്പണക്കേസിൽ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടരുന്ന വേട്ടയാടലിനെതിരെ പ്രതിഷേധവുമായി സിപിഐഎം. സിപിഐഎമ്മിനെ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് വേട്ടയാടാനാണ് ശ്രമിക്കുന്നതെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വേട്ട എങ്ങനെ നടത്താം എന്നാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനെ ഇഡിയെക്കൊണ്ട് മാത്രമല്ല, മറ്റ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും വേട്ടയാടുന്നത് തുടരുകയാണ്. വലതുപക്ഷ മാധ്യമങ്ങളും, ഇടതുപക്ഷത്തിനെതിരെ തിരിയുകയാണ്, എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ വന്നതിനുശേഷം വൻ രീതിയിലുള്ള സ്വകാര്യവൽക്കരണമാണ് നടക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. കേരളത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പത്ത് കൊല്ലം കറണ്ട് പോയിരുന്നില്ല. വൈദ്യുത വകുപ്പിനെ ആസൂത്രിതമായി കൊണ്ട് പോയതുകൊണ്ടാണ് കഴിഞ്ഞ 10 വർഷം പവർ കട്ട് ഇല്ലാതിരുന്നത്. കറണ്ട് പോകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം എന്ന വൈദ്യുത മന്ത്രിയുടെ പ്രസ്താവനെയും എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

