
എം ജി സർവകലാശാല താത്കാലിക വിസി നിയമനത്തിൽ സംഘപരിവാർ നയത്തിന് കീഴ്പ്പെട്ട് കോൺഗ്രസ് മുന്നോട്ടുപോകുന്നതിൻ്റെ തെളിവാണ് ഇപ്പോൾ കാണുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഡി മാവൂത്തിൻ്റെ നിയമനത്തിന് ഒരേ ഒരു മെറിറ്റ് മാത്രമാണുള്ളത് എന്നും അത് സംഘപരിവാർ അനുഭാവി എന്നതാണ് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സർക്കാർ നിയമനത്തിന് വേണ്ടി പാനൽ നൽകിയിരുന്നില്ല. എൽ ഡി എഫ് സർക്കാർ പാനൽ നൽകിയാണ് നിയമനം ഇതുവരെ നടത്തിയിട്ടുള്ളത്. കാവിവൽക്കരണത്തിലേക്ക് യു ഡി എഫ് പിന്തുണയോട് കൂടി നടപ്പിലാക്കാൻ ഗവർണർ ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തിന് സി പി ഐ എം എതിരല്ല. എന്നാൽ അത് പൂർണമായും പാടുന്നതിനാണ് എതിര്. സണ്ണി ജോസഫിന്റെ ബന്ധു നിയമനം ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷ പാദപരമായ നിലപാടാണിത്. കോൺഗ്രസ് തന്നെ കാര്യത്തിൽ വ്യക്തത വരുത്തട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

