‘മുഖ്യമന്ത്രിയുടെ സെക്രട്ടറിയായുള്ള രത്തൻ ഖേൽക്കറുടെ നിയമനത്തിലെ ഡീൽ പുറത്തുവരും’; എം വി ഗോവിന്ദൻ മാസ്റ്റർ

mv govindhan master+ cpim

കഴിഞ്ഞ തെരഞ്ഞെടുപ്പ് ചുമതലയിലിരുന്നപ്പോൾ തെരഞ്ഞെടുപ്പ് നടപടികൾ വലിയ രീതിയിൽ അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം ലഭിക്കാതിരുന്നതിന് പിന്നിൽ ഇദ്ദേഹമാണെന്നും, ഇതിനെതിരെ കേരളത്തിലുടനീളം ജനങ്ങളിൽ നിന്ന് ശക്തമായ ആക്ഷേപം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബംഗാളിൽ ഇത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സർക്കാർ ഉന്നത സ്ഥാനത്ത് നിയമിച്ചപ്പോൾ അതിനെ രാഹുൽ ഗാന്ധി ശക്തമായി എതിർത്തിരുന്നു. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് അദ്ദേഹം വിമർശിച്ചു.

ALSO READ: ദർശനത്തിനെത്തിയവർക്ക് തടസമുണ്ടാക്കി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി; മുഖ്യമന്ത്രിയുടെ തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനവും വിവാദത്തില്‍

രത്തൻ ഖേൽക്കറുടെ ഈ നിയമനം ‘ഡീലിന്റെ’ ഭാഗമാണ്. ഈ നിയമനത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മാത്രം അറിഞ്ഞുകൊണ്ട് വളരെ തിടുക്കത്തിലാണ് ഈ നിയമനം നടത്തിയിട്ടുള്ളതെന്ന് കെ സി വേണുഗോപാലിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം. കൂടാതെ, ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News