‘ആത്മഹത്യയല്ല, ഇത് കൊലപാതകം’; നിക്ഷേപകന്റെ മരണത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ മറുപടി പറയണമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

m v govindan on ibrahim haji

വടകരയിലെ കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഈ തട്ടിപ്പ് വെറുമൊരു സാമ്പത്തിക ക്രമക്കേടല്ലെന്നും, ഒരു നിക്ഷേപകന്റെ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവം യഥാർത്ഥത്തിൽ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

സൊസൈറ്റിയിൽ തന്റേയും കുടുംബത്തിന്റേയും പേരിൽ ഏകദേശം 75 ലക്ഷം രൂപ നിക്ഷേപിച്ച പ്രവാസിയാണ് ആത്മഹത്യ ചെയ്തത്. ഗൾഫിൽ നിന്ന് മടങ്ങി വന്നപ്പോൾ സുധീർ കുമാറിന്റെ നിർബന്ധപ്രകാരം അവസാനമായി നിക്ഷേപിച്ച 24 ലക്ഷം രൂപയെങ്കിലും തിരികെ വേണമെന്ന് അദ്ദേഹം പലതവണ ആവശ്യപ്പെട്ടിരുന്നു. പണം കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഡി.സി.സി സെക്രട്ടറിയോട് നേരിട്ട് പറഞ്ഞിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനമാണ് ഉണ്ടായതെന്നും, ഇത് നിക്ഷേപകനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ALSO READ: കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി പച്ചക്കറി കടയിൽ വെട്ടേറ്റ് മരിച്ച നിലയിൽ

സൊസൈറ്റിയുടെ ഉദ്ഘാടനവും നിക്ഷേപ സമാഹരണവും നടത്തിയത്. ഇത്തരം പ്രമുഖരായ നേതാക്കളെ കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കുകയും പിന്നീട് കൊള്ളയടിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒന്നോ രണ്ടോ ആളുകളുടെ പ്രശ്നമല്ല, നിരവധി നിക്ഷേപകർക്ക് ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ഥാപനം വഴി നഷ്ടമായിരിക്കുന്നത്.

സംഭവത്തിൽ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കോൺഗ്രസും ലീഗും തയ്യാറാകണം. ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹകരണ വകുപ്പ് കൃത്യമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News