‘സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമെന്നല്ലല്ലോ നേരത്തെ പറഞ്ഞത്, ഇത് ആളെ പറ്റിക്കൽ; ഉദ്ഘടനത്തിൽ സിപിഎംഎം വിട്ടുനിൽക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

MV Govindan on KSRTC free travel

കെ എസ് ആർ ടി സി ഓ‌‌ർഡിനറി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ ഉദ്ഘാടന പരിപാടിയിൽ നിന്ന് സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഓ‌‌ർഡിനറി ബസിൽ മാത്രമല്ലല്ലോ യുഡിഎഫ് സൗജന്യയാത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നതെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ എങ്ങനെ അതിൽ മാറ്റം വന്നെന്നും ചോദിച്ചു.

ഇത് ആളെ പറ്റിക്കൽ ആണെന്നും അദ്ദേഹം വിമർശിച്ചു. പറയുന്നത് അല്ല യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയിൽ സിപിഐഎം പങ്കെടുക്കില്ല എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

ALSO READ: ‘ആരോഗ്യ മേഖലയിൽ ഗുരുതര പ്രശ്നങ്ങൾ, ഭരണം തുടങ്ങി ഒരു മാസത്തിൽ രണ്ട് രാജി’: രൂക്ഷ വിമർശനവുമായി എം വി ​ഗോവിന്ദൻ മാസ്റ്റ‌‍ർ

എന്നാൽ കെഎസ്ആർടിസിയിലാകെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വാ​ഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ ജനങ്ങളെ പറ്റിച്ച് വാക്ക് മാറ്റിയിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ. മലബാർ മേഖലയിലടക്കം ഓർഡിനറി ബസുകൾ കുറവാണ്. ഭൂരിഭാ​ഗം സ്ത്രീകൾക്കും ഇതിന്റെ ​ഗുണഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News