ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ലെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീച്ചർക്കെതിരായി നടക്കുന്ന അശ്ലീല പ്രചാരണം കേരളത്തിന് ചേർന്നതല്ലെന്നും രാഷ്ട്രീയ കേരളം ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എന്‍.ടി.എ നടത്തുന്ന കോമണ്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് അപേക്ഷ 18 വരെ

എന്റെ വടകര KL 18 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഏറ്റവും വലിയ അശ്ലീല പ്രചരണം നടന്നത്. യുഡിഎഫ് നേതൃത്വത്തിൻ്റെ പിന്തുണയുടെ ധൈര്യത്തിലാണ് അണികൾ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇതിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

ശൈലജ ടീച്ചറുടെ വിജയം ഉറപ്പായപ്പോഴാണ് യുഡിഎഫ് പ്രവർത്തകർ ഒരു മാഫിയ സംഘം പോലെ പ്രവർത്തിക്കുന്നത്. കാന്തപുരം അബുബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി തെറ്റായി പ്രചരിപ്പിച്ചു. ജനങ്ങൾ ഈ പ്രവർത്തനത്തിന് ശക്തമായ തിരിച്ചടി നൽകും. അശ്ലീല കടന്നാക്രമണത്തിന് പിന്നിൽ ബോധപൂർവ്വം പ്രവർത്തിക്കുന്ന മാധ്യമങ്ങളും ഉണ്ട്. കേന്ദ്രസേനയല്ല ലോക സേന വന്നാലും എൽഡിഎഫിന് പ്രശ്നമില്ല . ഇരുപത് പാർലമെൻ്റ് മണ്ഡലങ്ങളിൽ ആദ്യം ജയിക്കുന്നത് വടകരയായിരിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News