നാദാപുരം, വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചു; ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-

നാദാപുരം വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചുവെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റ‌ർ. ബിജെപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിന്റെ ഭാഗമാക്കി പ്രവർത്തിച്ചു എന്നതാണ് തെളിയുന്നത്. ഷാഫി പറമ്പിലും പാറക്കൽ അബ്ദുല്ലയുമാണ് ഇതിന് നേതൃത്വം നൽകിയത് എന്നാണ് വിവരമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ് ബിജെപിയുമായി അന്തർധാര ഉണ്ടാക്കി എന്നതായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയത്. എന്താണ് സംഭവിച്ചത് എന്നത് ഓരോ ദിവസങ്ങളിലും പുറത്തുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഇടതുപക്ഷം വൻ വിജയം നേടുമെന്നും എംവി ​ഗോവി​ന്ദൻ മാസ്റ്റർ. യുഡിഎഫ് ഭരണത്തിൽ എത്തും എന്ന സ്ഥിതി ഉണ്ടാകില്ല അവർക്കിടയിലുള്ള മുഖ്യമന്ത്രി തർക്കങ്ങൾ മെയ് നാലുവരെ മാത്രമേ നിലനിൽക്കുവെന്നും അദ്ദേഹം പറഞ്ഞു.

Also read: അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

യുഡിഎഫ് പ്രകോപനങ്ങളിൽ വീണു പോകാതെ ശ്രദ്ധയോടുകൂടി ആത്മസംയമനം പാലിച്ചു പാർട്ടി പ്രവർത്തകർ ഉണ്ടായ പ്രശ്നങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിനെതിരെ R ശ്രീലേഖയും ടി പി സെൻകുമാറും നടത്തിയിട്ടുള്ള പ്രസ്താവനകൾ ഭരണസംവിധാനത്തെ നിർവീര്യമാക്കുന്ന പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News