വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടമാണ് ബി ജെ പി സ്ത്രീ സംവരണം കൊണ്ടുവരുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടമാണ് ബി ജെ പി സ്ത്രീ സംവരണം കൊണ്ടുവരുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. സ്ത്രീകൾക്ക് സംവരണം എന്ന് പറയാൻ തുടങ്ങീട്ട് കാലങ്ങൾ ഏറെയായി. ഒരു ബില്ലിന്റെ പേരും പറഞ്ഞു ആളുകളെ പറ്റിക്കാൻ ഉള്ള അടവാണ്. ബി ജെ പി സ്ത്രീ സംവരണത്തെ മുൻപ് എതിർത്തവരാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: 2024 ട്വന്റി ലോകകപ്പ്; വേദികള്‍ പ്രഖ്യാപിച്ച് ഐസിസി

മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ചും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ ഫ്യൂഡലിസത്തിന്റെ ആവശിഷ്ട്ടങ്ങൾ തികട്ടി നിൽക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ജാതി ബോധം ഇപ്പോഴും ഉണ്ട്. മറ്റ്‌ സംസ്ഥാനങ്ങളുടെ അത്ര താഴ് വേര് ഇല്ലാ എന്ന് മാത്രം. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

ALSO READ: സ്ത്രീകളെ പറ്റിച്ചതിന്റെ ശാപം നരേന്ദ്ര മോദിക്ക് കിട്ടും, വനിതാ സംവരണം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കണമെന്ന് എ എം ആരിഫ് എം പി

‘ബിജെപിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് സി പി ഐ എം ലക്ഷ്യം. അങ്ങനെ പരാജയപ്പെടുത്താനുള്ള ചെറുതും വലുതുമായ ശ്രമങ്ങളിൽ സി പി ഐ എം ഉണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വിജയസാധ്യത അനുസരിച്ചുള്ള സീറ്റ് നിർണയിക്കുന്നതിനുള്ള സംവിധാനം ഇൻഡ്യ മുന്നണിക്ക് ഇല്ല. അത്തരം ആലോചനകൾക്ക് ഒരു സമിതി ഇല്ല. അതിന് ഒരു സമിതി ഇല്ലാത്തത് കൊണ്ടാണ് പ്രതിനിധിയെ അയക്കാത്തത്. സി പി ഐ എമ്മിന് കെ സുധാകരൻ്റെ ശീട്ട് വേണ്ട’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News