ക്രിസ്തീയ സഭയെ ബിജെപി രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; എം.വി ഗോവിന്ദൻ മാസ്റ്റർ

ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത് വലിയ കടന്നാക്രമണമാണ് നടക്കുന്നത്.  ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ നല്ല ധാരണയുണ്ട്. അത്തരം അക്രമങ്ങള്‍ക്കെതിരെ ദില്ലിയിൽ വൈദികർക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുന്നു.  വിചാരധാരയിൽ നിന്നും ആർഎസ്എസ്സിന് ഒരിക്കലും മാറാൻ കഴിയില്ലെന്നും ഇതെല്ലാം  മൂടിവയ്ക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയും ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിന്നു. ആർഎസ്എസുകാര്‍ പിന്തുടരുന്ന വിചാരധാര ക്രസ്ത്യാനികളെ തള്ളിപ്പറയുന്നതാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ക്രൈസ്തവ സ്നേഹമെന്നും സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്.

തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയിടെയും നിലപാടുകള്‍ ശരിയല്ല. അവര്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വ‍ഴങ്ങുകയാണ്. ചില സഭ നേതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം നിലനില്‍ക്കുന്നു. അന്വേഷണ ഏജന്‍സികളെ വച്ച് മതമേലധ്യക്ഷന്മാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇതില്‍ ഭയന്നാണ് ചില ബിഷപ്പുമാര്‍ ബിജെപിക്ക് വ‍ഴങ്ങി സംസാരിക്കുന്നതെന്നും സിപിഐഎം മുഖപത്രത്തിലൂടെ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News