ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും മോദിയുടെ മുതലാളിത്ത നിലപാടിന്റെ കീഴിലായതിനാലാണ് വിദ്യാഭ്യാസ സംബന്ധമായ പല കേന്ദ്ര പദ്ധതികളുമായി കേരളത്തിന് മുന്നോട്ടു പോകാനാകാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ALSO READ: ഗാസയെ ആക്രമിക്കാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന കമ്പനിയുമായി ബിസിനസ് അവസാനിപ്പിച്ച് കെഎല്‍പി
ബിജെപി മറ്റു രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലായെന്നുംഅര്‍ദ്ധ സൈനിക സ്വഭാവമുള്ള ആര്‍എസ്എസും സംഘപരിവാറുമാണ് ബിജെപിയെ രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ നയിക്കുന്നത് ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസാണ്.
ഭരണഘടനാ സ്ഥാപനങ്ങളെ പോലും ബിജപി യുടെ അര്‍ദ്ധ സൈനിക വിഭാഗമായ ആര്‍എസ്എസാണ് കൈകാര്യം ചെയ്യുന്നത്. സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് വാഴ്ചയാണ്. ഒരു പുതിയ ഫാസിസത്തിലേക്ക് ലോകത്തെ നീക്കാനാണ് ട്രംപും നരേന്ദ്രമോദിയും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

