
എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ വര്‍ഗീയ വാദികളും യുഡിഎഫില്‍ ഉണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വര്‍ഗീയ പിന്തുണ അവര്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞവെന്നും യുഡിഫിന് കൂടുതല്‍ ആയുസില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ സ്വരാജിന്; സച്ചിദാനന്ദൻ തുടക്കമിട്ട ക്യാമ്പയിൻ ഏറ്റെടുത്തത് നിരവധി പ്രമുഖർ
പ്രതിപക്ഷത്തിന്റെ എല്ലാ തോന്നിവാസത്തിനും ഉത്തരം പറയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒരു വിഷയവും ഉന്നയിക്കാനില്ല. യുഡിഎഫ് വര്‍ഗീയ മുന്നണിയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വലിയ വിജയം നേടും. വര്‍ഗീയ നിലപാടിനെ വെള്ളപൂശാന്‍ കൂടി യുഡിഎഫ് ശ്രമിക്കുകയാണ്. അതേസമയം മതനിരപേക്ഷ ഉള്ളടക്കത്തോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുമായി മുന്‍പും ബന്ധം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here