‘കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധം, കളവാണ് വി ഡി സതീശൻ്റെ മുഖമുദ്ര’; എം വി ഗോവിന്ദൻ മാസ്റ്റർ

kerala-government-development-achievements-ldf-udumbanchola-convention

കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കള്ളം പറയുന്നതാണ് വി ഡി സതീശൻ്റെ മുഖമുദ്രയെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ആർഎസ്എസിനെ ശക്തമായി എതിർക്കുന്നത് സിപിഐഎമാണ്. ആർഎസ്എസുമായി ബന്ധമുള്ള പാർട്ടി യുഡിഎഫാണ്.

നേമത്ത് ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഐഎമ്മാണ്. വോട്ട് കണക്ക് പരിശോധിച്ചാൽ ആരാണ് ബി ജെ പിയെ ജയിപ്പിച്ചത് എന്ന് മനസിലാവും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെയാണ്. രാവിലെ എണീറ്റാൽ നുണ പറയലാണ് സതീശന്റെ പണിയെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതയ്ക്കെതിരാണെന്ന് സതീശൻ പറയുകയും ജമാഅത്തെ ഇസ്‌ലാമിയെ കൂടെ കൂട്ടുകയും ചെയ്യുന്നു.

ALSO READ: ‘ബിജെപിക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനല്ല സിപിഐ നിലകൊള്ളുന്നത്’; സിപിഐയുടെ പരിപാടിയിൽ നിന്ന് ബിജെപിക്കെതിരായ വിമർശനം വെട്ടിമാറ്റിയ ദൂരദർശനെതിരെ ബിനോയ് വിശ്വം

കെ എം ഷാജിയെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. കെ എം ഷാജി എവിടെ മത്സരിച്ചാലും വർഗീയത ആവർത്തിക്കും. വർഗീയതയുടെ മുഖമുദ്രയാണ് ഷാജിയെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News