വേദനയില്‍ പങ്കുചേരുന്നു; ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വീരമൃതു വരിച്ച സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ജവാന്‍ തിരുവനന്തപുരം പാലോട് സ്വദേശി ആര്‍ വിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സുക്മ ജില്ലയിലെ തെകുലഗുഡെം മേഖലയിലാണ് ആക്രമണം നടന്നത്. സുഗ്മയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ വിഷ്ണു ഓടിച്ച ട്രക്ക് പൊട്ടിതെറിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന മറ്റൊരു സൈനികനും മരിച്ചു. സിആര്‍പിഎഫ് സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. സില്‍ഗര്‍, തെകുലഗുഡെം ഗ്രാമങ്ങള്‍ക്കിടയിലാണ് നക്സലൈറ്റുകള്‍ ഐഇഡി സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News