കെ വി റാബിയയുടെ വിയോഗത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു

ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷരവെളിച്ചും പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളിൽ മുന്നിട്ട്‌ നിന്ന്‌ പ്രവർത്തിക്കാനും വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും റാബിയ പരിശ്രമിച്ചുവെന്നും റാബിയയുടെ വിയോഗത്തിൽ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അനുശോചനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ALSO READ: പാകിസ്ഥാനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി; വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അനുശോചനക്കുറിപ്പിന്റെ പൂർണ്ണരൂപം :
ചക്രക്കസേരയിലിരുന്ന്‌ നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ശാരീരിക അവശതകളെ അതിജീവിച്ചാണ്‌ റാബിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതും പിന്നീട്‌ മറ്റുള്ളവർക്ക്‌ വിദ്യ പകർന്നു നൽകിയതും. സാക്ഷരതാ പ്രവർത്തനങ്ങളിൽ മുന്നിട്ട്‌ നിന്ന്‌ പ്രവർത്തിക്കാനും വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനും പരിശ്രമിച്ചു. റാബിയയുടെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്കുചേരുന്നു.

ALSO READ : ‘പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ല’: യുഎസ് സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നോ പറഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News