
വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാതൃകാപരമായ പുനരധിവാസം വേഗത്തില്‍ ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹം സവര്‍ണ ജാഥയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി പെരുന്നയില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാൽ, കേരളം ഒറ്റക്കെട്ടായി പ്രതിരോധിച്ചു. ബിജെപി എംപിമാര്‍ ഒഴികെ എല്ലാവരും ഒന്നിച്ചുനിന്നു. പുനരധിവാസം വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും. സ്ഥലം ഏറ്റെടുക്കാന്‍ കോടതി വിധിയും അനുകൂലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: കേന്ദ്രം പണം തന്നില്ലെങ്കിലും വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ മന്നത്ത് പത്മനാഭന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജാതി മനോഭാവത്തിന് എതിരെയുള്ള ജാഥയായിരുന്നു സവര്‍ണജാഥ. ഇതിന്റെ ഭാഗമായാണ് മന്നത്ത് വൈക്കം സത്യഗ്രഹത്തില്‍ നേരിട്ട് പങ്കെടുത്തത്. സവര്‍ണ ഹിന്ദുക്കള്‍ക്കെതിരെ നയിച്ച ചരിത്രപരമായ ഏടായിരുന്നു സവര്‍ണജാഥ. മന്നത്ത് പത്മനാഭനെ കുറിച്ച് പറയുമ്പോള്‍ വിമോചന സമരത്തെ വിസ്മരിച്ചുകൊണ്ട് അല്ല പറയുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ തെറ്റുതിരുത്തലുകള്‍ ഉണ്ടായാല്‍ മാത്രമേ പാര്‍ട്ടിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

