
പ്രതീക്ഷകൾ പകരുന്ന ഉയർത്തെഴുന്നേൽപ്പിന്‍റെ സ്മരണയാണ് ഈസ്റ്ററെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഈസ്റ്റർ ദിന സന്ദേശത്തിൽ പറഞ്ഞു. ഏതൊരു സഹനത്തിനുമപ്പുറം പ്രതീക്ഷയുടെ പുലരി പിറക്കുമെന്ന സന്ദേശമാണ് ഈസ്റ്റർ പകർന്നുനൽകുന്നത്. സാമ്രാജ്യത്വവും വർഗ്ഗീയതയും ഉയർത്തുന്ന പീഡാനുഭവങ്ങളിലൂടെ ലോകം കടന്നുപോവുകയാണ്. സാമ്രാജ്യത്വ കടന്നുകയറ്റവും യുദ്ധങ്ങളും വിതയ്ക്കുന്ന ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈസ്റ്റർ ദിനത്തിലും നിസഹായരായി നിൽക്കുകയാണ്.
ഈ പീഡനകാലത്തെ ലോകം അതിജീവിക്കുമെന്നും മാനുഷികതയും സ്നേഹവും ഭൂമിയിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ഈ ഈസ്റ്റർ പകരുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. എവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
ALSO READ; നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഈസ്റ്റർ ആശംസകൾ നേർന്നു
അതേസമയം, പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസാകുറിപ്പിലൂടെ പറഞ്ഞു. ദുഃഖവെള്ളി കഴിഞ്ഞ് ഈസ്റ്റർ ഉണ്ടെന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്നും നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം ആശംസയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here