
മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഹബ്ബാണ് കേരളം എന്ന പ്രചാരണം തെറ്റാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഉള്ളിൽ തട്ടുന്ന ബോധവത്ക്കരണമാണ് മയക്കു മരുന്നിന് എതിരെ വേണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൊച്ചിയിൽ മയക്കു മരുന്നിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എല്ലായിടത്തും ലഹരി ഉപയോഗം വർധിച്ചിട്ടുണ്ട്. മയക്കു മരുന്ന് സംഘങ്ങൾ ലക്ഷ്യമിടുന്നത് കുട്ടികളെയും യുവാക്കളെയുമാണ്. സിന്തറ്റിക് ലഹരി വരുന്നത് കേരളത്തിന് പുറത്തു നിന്നാണ്. എപ്പോൾ പതുങ്ങി നിൽക്കണമെന്നും എപ്പോൾ സജീവമാകണമെന്നും മയക്കു മരുന്ന് മാഫിയക്ക് അറിയമെന്നും അദ്ദേഹം പറഞ്ഞു.
ഉപദേശം കൊണ്ടു മാത്രം ലഹരി ഉപയോഗം നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പുകവലിക്ക് എതിരായ പ്രചാരണം ഫലം കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി. ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെ കുറിച്ച് വലിയ പ്രചാരണം നടത്തേണ്ടതുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മയക്കു മരുന്നിനെതിരെ എക്സൈസും പോലീസും വിട്ടുവീഴ്ച ഇല്ലാത്ത നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേടൻ റാപ്പ് പാടുന്നത് എന്തിനാണ് എന്ന് ചിലർ ചോദിച്ചത് ചാതുർ വർണ്യത്തിന്‍റെ ഭാഗമെന്നും ഗോവിന്ദൻ മാസ്റ്റർ വിശേഷിപ്പിച്ചു. പട്ടിക ജാതി വകുപ്പ് മന്ത്രി പോലും ഉന്നത കുലജാതൻ ആകണമെന്ന് പറഞ്ഞവരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

