കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി, ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ കണ്ട സുപ്രധാന അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും കോടികള്‍ ബോണ്ടായി വാങ്ങിയ കോണ്‍ഗ്രസാണിപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നതെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പിരിച്ചെടുത്ത കോടികള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. കള്ളപ്പണക്കാരില്‍ നിന്നും കുറ്റവാളികളില്‍ നിന്നും കോടികള്‍ നിര്‍ലജ്ജം പിരിച്ചു. ഇഡിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തിന്റെ പേരില്‍ ഭയപ്പെടുത്തി പച്ചയായി പണം പിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കൊല്ലവും പാലക്കാടും ചുട്ടുപൊള്ളും; യെല്ലോ അലേര്‍ട്ട് 11 ജില്ലകളില്‍

1952 കോടി രൂപ കോണ്‍ഗ്രസിന് ലഭിച്ചത് എവിടെ പോയി. കോടികള്‍ ബോണ്ട് വാങ്ങിയവരും നല്‍കിയവരുമാണ് പ്രളയകാലത്ത് ഓമനക്കുട്ടനെ കുറ്റപ്പെടുത്തിയത്. സിപിഐഎം അന്നേ ഇതിനെതിരായിരുന്നു. ഇടതുപക്ഷത്തിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും കോണ്‍ഗ്രസ് ബോണ്ട് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മിസ് യുണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ; റാംപിലെത്തുന്നത് റൂമി അല്‍ഖഹ്താനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News