‘ദേശീയപാത വികസനം മുന്നോട്ടു പോയത് LDF സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട്’; മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയപാത വികസനം മുന്നോട്ടു പോയത് LDF സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. ശിലാഫലകത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ പേര് ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനത്താൽ അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർഥി ചർച്ചകൾ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബൂത്ത് കമ്മിറ്റികൾ ഉൾപ്പെടെ സജീവമായി രംഗത്തെത്തി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു, കേന്ദ്രത്തിന് സാമ്രാജ്യത്വ അനുകൂല നിലപാട്’; എം വി ഗോവിന്ദൻ മാസ്റ്റർ

ജി സുധാകരൻ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പുറത്ത് പോയ ആളെ എന്ത് പറഞ്ഞാണ് അനുനയിപ്പിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു പോയത് അദ്ദേഹമാണ്. അമ്പലപ്പു‍ഴ എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണ്. അവിടെ ഇടതുമുന്നണി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News