‘സുപ്രീംകോടതി വിധി ശ്ലാഘനീയം, ഫാസിസ്റ്റ് കാവിവല്‍ക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണിത് വ്യക്തമാക്കുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

M V GOVINDAN MASTER

നിയമസഭ പാസാക്കുന്ന ബില്ലുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച് വിധി ശ്ലാഘനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഫാസിസ്റ്റ് കാവിവല്‍ക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: ഹിമാചല്‍ പ്രദേശില്‍ ബസ് മറിഞ്ഞ് അപകടം; 31 പേര്‍ക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

നിയമസഭ പാസാക്കുന്ന ബില്ലുകളോടും നിയമങ്ങളോടും എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണമെന്നുള്ള നിലപാട് സ്വീകരിച്ച സുപ്രീംകോടതിയുടെ വിധി സുപ്രധാനം. സുപ്രീംകോടതി നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇതാദ്യം. ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കാതെ ബില്‍ നിയമമാകുന്ന അവസ്ഥയാണ്. കേരളത്തിലെ ഗവര്‍ണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായി ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ തിരുത്തപ്പെടുന്നു എന്നത് ശ്ലാഘനിയം. ഭരണഘടനയില്‍ പരിധി നിശ്ചയിക്കാത്തത് ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് എതിരേയാണ് സുപ്രീം കോടതി വിധി.

ALSO READ: മൈതാനത്തെ ആക്ഷനുകൾക്ക് ശേഷം ആക്ഷൻ സിനിമകളൊരുക്കാൻ റൊണാൾഡോ; പുതിയ ചുവടുവയ്പ്പ് ‘എക്സ്-മെൻ’ സംവിധായകനൊപ്പം

അതേസമയം എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കുമെന്ന വാക്ക് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിനെത്തി കുടുംബത്തിന് പരാതി പറയേണ്ടിവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News