വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ലെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ

govindan master

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി എം വി ​ഗോവിന്ദൻ മാസ്റ്റർ. വിഴിഞ്ഞം തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ലെന്നും എല്ലാം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ രാഹുൽ ​ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സ്വകാര്യവത്കരണത്തി​ന്റെ ഭാ​ഗമാണെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 25% കൂടുതൽ ഓഹരി കൈമാറുമ്പോൾ സർക്കാറിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ, കരാർ ലംഘനം ഉണ്ടായിട്ടും മുഖ്യമന്ത്രി നോക്കി നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അദാനിക്കെതിരെ പ്രതിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി

അദാനിയുമായി കരാറുണ്ടാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിഴിഞ്ഞം ഓഹരി വിപണി കൃത്യമായ അജൻഡ പ്ലാൻ ചെയ്താണ് വി.ഡി.സതീശൻ നീങ്ങുന്നതെന്നും മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ പ്രത്യക പ്ലേൻ ചാർട്ട് ചെയ്ത് മഗലാപുരം വരെ പോയെന്നും അദ്ദേഹം വിമർശിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നതായും ​ഗോവിന്ദൻ മാഷ് പറഞ്ഞു.
അവരുമായി തയ്യാറാക്കിയ ഡീലുകളാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ ധാതുലവണങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.

പിഎസ്‌സി പരീക്ഷാ ക്രമക്കേടിലും അദ്ദേഹം പ്രതികരിച്ചു. പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ടല്ല ക്രമക്കേട് നടന്നതെന്നും വാല്യുവേഷനുമായി ബന്ധപ്പെട്ട് മാത്രമാണെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആവശ്യമായ പരിശോധന നടത്തണമെന്ന് സർക്കാർ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും ആവശ്യമായ പരിശോധന നടത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News