വയനാട് പുനരധിവാസം: ‘കോൺഗ്രസിൻ്റേത് തട്ടിപ്പ്, ഒപ്പം നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടു’; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-

ദുരന്തബാധിതർക്ക് വീടുവെച്ച് നൽകാമെന്ന കോണ്‍ഗ്രസിൻ്റെ വാഗ്ദാനം വെറും തട്ടിപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിന് ഒപ്പം നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീട് നിർമ്മിക്കാൻ ഇനിയും പണം ആവശ്യമെന്ന് പറയുന്നു. കോൺഗ്രസിന്റെ വീട് ലഭിക്കുമെന്ന് വിചാരിച്ചു പോയ നിരവധി ആളുകളുണ്ട്. സർക്കാർ പദ്ധതികൾ വേണ്ടെന്നുവച്ചാണ് ഇവർ കോൺഗ്രസിനൊപ്പം നിന്നത്. അവർ എല്ലാവരും കബളിപ്പിക്കപ്പെട്ടു. പലരും ഇപ്പോൾ സർക്കാർ പദ്ധതിയിൽ വീട് ലഭ്യമാകാൻ അപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: കോഴിക്കോട് പുതുപ്പാടിയിൽ തമ്മിലടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; മണ്ഡലം വൈസ് പ്രസിഡൻ്റിൻ്റെ തലയിൽ മണ്ഡലം സെക്രട്ടറി കല്ലുകൊണ്ടടിച്ചെന്ന് പരാതി

പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നവരാണ് ബിജെപിയും കോൺഗ്രസും. ഇന്നേവരെ പറഞ്ഞ വാഗ്ദാനങ്ങൾ നിറവേറ്റുന്നവരല്ലെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. മൂന്നര ഏക്കർ സ്ഥലം മാത്രമാണ് വാങ്ങിയത്. ഭവന നിർമ്മാണം തുടങ്ങാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കണക്കുകൾ ഓരോന്നായി ഇപ്പോൾ പുറത്തുവരുന്നുവെന്നും മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നടന്നത് വലിയ തട്ടിപ്പെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീടു പോലും നിർമ്മിക്കാൻ കഴിയാത്തവരാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News