‘രാജ്യത്തെ പൗരന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടി’; പാകിസ്ഥാന് കൃത്യമായ തിരിച്ചടി നല്‍കിയെന്ന് മനസ്സിലാക്കുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-operation-sindoor

ഓപറേഷൻ സിന്ദൂർ രാജ്യത്തെ പൗരന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടിയാണെന്നും പാക്കിസ്താന് കൃത്യമായ തിരിച്ചടി നല്‍കിയെന്ന് മനസ്സിലാക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭീകരതക്കെതിരായി ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സൈന്യത്തിന് നന്ദി.. ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷം; രാമചന്ദ്രന്റെ മകൾ ആരതി

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണെന്നും മതം നോക്കി കെ പി സി സി പ്രസിഡന്റിനെ തെരഞ്ഞെടുത്താലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ ആവശ്യപ്പെട്ടെന്നത് സഭ തന്നെ നിഷേധിച്ചു. സുധാകരനെ മാറ്റിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിലെ തര്‍ക്കം തീരില്ല. ഇത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും വരുന്ന തെരഞ്ഞെടുപ്പുകളിലുമെല്ലാം പ്രതിഫലിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Read Also: സൈറൺ മുഴങ്ങുമ്പോൾ ലൈറ്റ് അണക്കണം; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വൈകിട്ട് നാലിന് മോക്ക് ഡ്രിൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

News Summary: MV Govindan Master said that Operation Sindoor is a step that gives confidence to the citizens of the country.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News