ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ ടി കെ രമേഷ്‌ ബാബുവിന്റെ വേർപാടിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ ടി കെ രമേഷ്‌ ബാബുവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാധ്യമപ്രവർത്തനത്തെ രാഷ്ട്രീയപ്രവർത്തനമായി കാണുകയും തന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്ത മാധ്യമപ്രവർത്തകനെയാണ്‌ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിലും ഡൽഹിയിലും മാധ്യമപ്രവർത്തകനായിരിക്കുമ്പോൾ ഒട്ടേറെ വാർത്തകൾ പുറത്തുകൊണ്ടുവരാൻ രമേഷ്‌ ബാബുവിന്‌ സാധിച്ചിരുന്നു. വായനക്കാരന്‌ രാഷ്ട്രീയബോധം പകരുന്ന ഒട്ടേറെ ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. സഖാവിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ടി കെ രമേഷ് ബാബുവിൻ്റെ നിര്യാണത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പിയും അനുശോചിച്ചു.

ALSO READ: യുഡിഎഫ് സർക്കാരിൻ്റെ ദളിത് വിരുദ്ധതയാണ് പാരിയത്ത് കാവിൽ കണ്ടത്: പി വി ശ്രീനിജൻ

അതേസമയം, 1989ൽ സബ് എഡിറ്റർ ട്രെയിനിയായാണ് ദേശാഭിമാനിയിൽ എത്തിയത്. ഡൽഹി, കോഴിക്കോട്, കണ്ണൂർ, വയനാട് ബ്യൂറോകളിലും കൊച്ചിയിൽ ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. സംസ്കാരം വ്യാഴാ‍ഴ്ച പകൽ 11ന്‌ വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News