‘യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇ‍ൗ പെരുന്നാളിൽ പുതുക്കാം’; ആശംസകള്‍ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

M V Govindan on Nithin raj deathkodikunnil-suresh-bribery-row

യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ ഇ‍ൗ പെരുന്നാളിൽ പുതുക്കാമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിയാണ്‌ ഓരോ പെരുന്നാളും കടന്നുവരുന്നത്‌. ഒരു മാസം നീണ്ട കഠിനമായ വ്രതാനുഷ്ഠാനത്തിന്‌ ശേഷമാണ്‌ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്‌.

ലോകമെങ്ങും സമാധാനം പുലരണമെന്നും സാഹോദര്യം ഉ‍ൗട്ടിയുറപ്പിക്കണമെന്ന സന്ദേശം പകർന്ന ഇ‍ൗ റംസാൻ കാലത്താണ്‌ സാമ്രാജ്യത്വ ശക്തികൾ ഇറാനിലെ മനുഷ്യർക്കെതിരായി ക്രൂര ആക്രമണം നടത്തിയത്‌. യുദ്ധത്തിന്റെ ബാക്കിപത്രം നമ്മുടെ അടുക്കളകളെപ്പോലും ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാം’; പെരുന്നാള്‍ ആശംസകള്‍ നേർന്ന് കാന്തപുരം

മനുഷ്യ ജീവിതത്തിന്‌ മുകളിൽ അശാന്തിയുടെ മഴപെയ്യിക്കുന്ന യുദ്ധക്കൊതിക്കെതിരെ പ്രതിരോധമുയർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ കൂടി ഇ‍ൗ പെരുന്നാൾ ദിനത്തെ മാറ്റിയെടുക്കാൻ ക‍ഴിയട്ടെ. എല്ലാവർക്കും സന്തോഷം നിറഞ്ഞ പെരുന്നാൾ ആശംസകൾ അദ്ദേഹം നേർന്നു.

ALSO READ: ‘പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ബാക്കിപത്രം കേരളത്തിലേയും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്’:മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News