ഇലക്‌ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ആദ്യം പറഞ്ഞത് സിപിഐഎം, ഈ വാദമാണ് സുപ്രീംകോടതി ശരിവെച്ചത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇലക്‌ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ആദ്യം പറഞ്ഞത് സിപിഐഎം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഞങ്ങള്‍ ഉന്നയിച്ച ഈ വാദമാണ് സുപ്രീംകോടതി ശരിവെച്ചത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.മലപ്പുറം കോട്ടയ്ക്കൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പാക്കി.ബിജെപി വർഷം രണ്ട് കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞു.ഒന്നും ലഭിച്ചില്ല, ലോകത്ത് തൊഴിലില്ലായ്മ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. 60 ലക്ഷം പേരെ കൊന്ന ഹിറ്റ്ലറാണ് ഗോൾവാൾക്കറുടെ റോൾ മോഡൽ.ആഭ്യന്തര ശത്രുവെന്ന നിർവചനം ഹിറ്റ്ലറുടെ ആശയം.ആർഎസ്എസ് പറയുന്ന ആഭ്യന്തര ശത്രു കൂടുതലുള്ളത് കേരളത്തിൽ. ആർഎസ്എസിൻ്റെ ഏറ്റവും വലിയ കടന്നാക്രമണത്തിന് വിധേയമാവുക കേരളമായിരിക്കും വർഗീയ ധ്രുവീകരണത്തിന് ആർഎസ്എസും ബിജെപിയും കച്ചകെട്ടിയിറങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധം അധ:പതിച്ചിരിക്കുകയാണ് കോൺഗ്രസ്: മുഖ്യമന്ത്രി

മെല്ലെ മെല്ലെയാണ് ഫാസിസം വരുന്നത്.അതിൻ്റെ ഒരു പടി മാത്രമാണ് പൗരത്വ ഭേദഗതി നിയമം.മത രാഷ്ട്രമാവുകയാണ് ലക്ഷ്യം.അതിനാണ് പൗരത്വനിയമം.അതിനെതിരേ പ്രതികരിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലനോമിനേഷൻ നൽകാൻ വന്നപ്പോൾ പോലും രാഹുൽഗാന്ധി മിണ്ടിയില്ല.ഞങ്ങൾ ഒരു വിശ്വാസത്തിനും എതിരല്ല.അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്.എന്നാൽ രാജ്യത്തിന് ഒരു മതരാജ്യമാവാൻ അധികാരമില്ല.മോദി പ്രധാനമന്ത്രിയെന്ന നിലയിൽ പൂജാരിയാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ലീഗിൻ്റെ കൊടി ഉപേക്ഷിച്ചു.ഇപ്പോൾ കോൺഗ്രസിൻ്റെ കൊടിയും ഉപേക്ഷിച്ചു,എന്തു ഗതികേടാണ്.തോൽവി ഭയന്നാണ് എസ്ഡിപിഐയുമായി കൂട്ടുകൂടുന്നത്.ഇപ്പോൾ എം കെ മുനീർ മിണ്ടുന്നില്ല, ആരും മിണ്ടുന്നില്ല.ജയിയ്ക്കാനായി വർഗീയ ചണ്ടി പണ്ടാരങ്ങളെയൊക്കെ കൂട്ടി മത്സരിയ്ക്കുന്നു.ഇതിന് ജനങ്ങൾ പാഠം പഠിപ്പിക്കും.ഇ ഡി വന്നാൽ പേടിയ്ക്കുന്ന പാർട്ടിയല്ല സി പി ഐ എം
സുതാര്യമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്.ഓലപ്പാമ്പ് കാട്ടി പേടിപ്പിയ്ക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം പിൻവലിച്ച് മാത്യു കുഴൽനാടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here