‘മതരാഷ്ട്രവാദികളല്ല ജമാഅത്തെ ഇസ്ലാമിയെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു; അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാടോയെന്ന് പ്രിയങ്ക വ്യക്തമാക്കണം’

mv-govindan-master-

ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള കോൺഗ്രസ്സ് ശ്രമത്തിമെതിരെ പ്രതികരണവുമായി എം വി ഗോവിന്ദൻമാസ്റ്റർ. ജമാഅത്തെ ഇസ്ലാമി
പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല, ജമാഅത്തെ ഇസ്ലാമിഎന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ പറയുന്നതെന്നും കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞങ്ങൾക്ക് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണെന്നും മുഖ്യമന്ത്രിയും മന്ത്രിയും ആകലല്ല ഞങ്ങളുടെ ലക്ഷ്യമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി വികസസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് വൻ മുന്നേറ്റണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : ‘നിലമ്പൂരിലേത് ശക്തമായ രാഷ്ട്രീയ പോരാട്ടം, എല്‍ഡിഎഫിനൊപ്പം ഇല്ലാത്തവരും വലിയതോതില്‍ സ്വരാജിനെ സ്വാഗതം ചെയ്യുന്നു’: മുഖ്യമന്ത്രി

ഇസ്രായേൽ ഇറാൻ യുദ്ധം എൽഡിഫ് ചർച്ച ചെയുന്നത് ഭരണപരാജയം മറച്ചു പിടിക്കാനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിൽ പ്രതിപക്ഷനേതാവ് എന്തും പറയുമെന്നും ഇത്തരം വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് കേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഇസ്രയേലിൻ്റെ കടന്നുകയറ്റത്തിനെതിരേ സിപിഐ എമ്മിന് വ്യക്തമായ നിലപാടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News