‘ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും… അതാണ് സർക്കാർ ഗ്യാരന്റി’; എം വി ഗോവിന്ദൻ മാസ്റ്റർ

ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. വിലക്കയറ്റത്തിൽ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്. ഒരു പ്രയാസവും ഇല്ലാതെ ജനങ്ങൾ ഓണം ഉണ്ണും എന്നതാണ് സർക്കാരിന്റെ ഗ്യാരന്റി എന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളി നിയോജക മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ മാസ്റ്റർ.

ഓണത്തിന് മുൻപ് തന്നെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. ചില പത്രങ്ങൾ മഹാബലി ഇങ്ങോട്ട് വരണ്ട എന്ന രീതിയിൽ വരെ വാർത്തകൾ കൊടുക്കുന്നുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങൾ വിലകുറഞ്ഞിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതിൽ അഭിമാനമുണ്ട്.സർക്കാരിന്റെ പ്രവർത്തനങ്ങളെ ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Also Read:  പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം; എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം, പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ് , പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് ജനങ്ങൾ വിചാരണ ചെയ്യുന്ന തെരെഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾ വികസനം എന്താണെന്ന് മനസ്സിലാക്കിയെന്നും കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ പണം നൽകാതിരിക്കുകയാണ് കേന്ദ്രം. സാമ്പത്തിക ഉപരോധമാണ് ബിജെപി സർക്കാർ കേരളത്തോട് കാട്ടുന്നത്. ഓരോ ഘട്ടത്തിലും കേരളത്തിന് നേരെ കേന്ദ്രം ഉപരോധം പ്രഖ്യാപിക്കുന്നു, ഇതിനെതിരെ കോൺഗ്രസ്സ് നേതാക്കൾ ഇതുവരെ മിണ്ടിയിട്ടില്ല, കേന്ദ്രത്തിന് അനുകൂല നിലപാടാണ് UDF സ്വീകരിക്കുന്നതെന്നും അത് ജനങ്ങളോട് യുഡിഎഫ് കാണിക്കുന്ന വഞ്ചനയാന്നെനും ഗോവിന്ദൻ മാസ്റ്റർ പറയുകയുണ്ടായി.

Also Read: ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News