കേവലം വൈകാരിക ഘടകങ്ങളല്ല മറിച്ച് പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുക; എം വി ഗോവിന്ദൻ മാസ്റ്റർ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പൂർണ ചിത്രം തെളിഞ്ഞു. ഇടത് മുന്നണി സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിലേത് കേവലം വൈകാരിക ഘടകങ്ങളല്ല മറിച്ച് രാഷ്ട്രീയ പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി

വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്, വികസന പ്രവർത്തനം അനുവദിക്കില്ല എന്ന അജണ്ടയാക്കിയ മുന്നണിയാണ് യുഡിഎഫ് എന്നും പുതുപ്പള്ളിയുടെ വികസന പിന്നാക്കാവസ്ഥ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; പുതുപ്പള്ളിയിലെ ജനങ്ങളിൽ പൂർണ്ണ വിശ്വാസം; ചാണ്ടി ഉമ്മൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News