സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസല്ല ബിജെപിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും എന്നാൽ ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഐ എം പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മനീഷ് സിസോദിയ, കവിത എന്നിവർക്കെതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല. രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്നം. കേന്ദ്രത്തിന്റെ മുഴുവൻ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കോൺഗ്രസ് എതിർക്കുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും എംവി ഗോവിന്ദൻ തുറന്നടിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയെ സിപിഐ എം എതിർക്കുന്നത് അദ്ദേഹം വയനാട്ടിൽ മത്സരിക്കാൻ വരുമോയെന്നു നോക്കിയല്ല. ഇക്കാര്യത്തിൽ അങ്കലാപ്പുണ്ടാക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു അങ്കലാപ്പും വേണ്ട. കോൺഗ്രസിന്റെ പ്രധാന ശത്രു സി പി ഐ എമ്മാണ്. അതുകൊണ്ടാണ് ഇഡി, സിബിഐ, സി എ ജി തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ജനാധിപത്യവിരുദ്ധ നിലപാട് കേരളത്തിലാകാം  ദില്ലിയിൽ പറ്റില്ല എന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News